• Course Clinical Hypnotherapy
  • Duration 1 year
  • Platform Online / Offline
  • Fees Instalment payment
  • Medium Malayalam

Course Highlights

എന്ത് കൊണ്ട് ഹിപ്നോതെറാപ്പി പഠിക്കണം ? എളുപ്പമുള്ളതിനാണ് എല്ലാവരും താൽപ്പര്യം എടുക്കുന്നത്. "എളുപ്പത്തിൽ നിങ്ങളുടെ തടിക്കുറക്കാം, നിങ്ങളുടെ പണം ഇരട്ടിപ്പിക്കാം, മുടി കൊഴിച്ചിൽ നിറുത്താം" അങ്ങിനെ അങ്ങിനെ ഒക്കെ പറയുന്നത് കേട്ടിട്ടില്ലേ.? എന്നാൽ എളുപ്പം തേടിപ്പോയവരധികവും പറ്റിക്കപ്പെട്ടിട്ടുമുണ്ട്. ഇല്ലേ ?

പക്ഷെ തീർച്ചയായും ഹിപ്നോസിസ് നിങ്ങളുടെ ബ്ലോക്കുകൾ നീക്കി തരും. money block അല്ല. നിങ്ങളുടെ Thoughts, Feelings, Emotions & Attitude. അത് വഴി നിങ്ങളുടെ ജീവിതവും!!. അതിനു പഠിക്കണം പ്രാക്ടീസ് ചെയ്യണം. അതേത് കോഴ്സ് ആയാലും, work ആയാലും.

മറ്റേതൊരു സബ്ജക്ട് (പ്രൊഫഷൻ) നമ്മൾ പഠിച്ചാലും പലപ്പോഴും നമുക്കത് സ്വയം ചെയ്യാൻ കഴിയാറില്ല. ഒരു ഡോക്ടർക്ക്‌ സ്വയം സർജറി ചെയ്യാൻ കഴിയില്ല എന്നത് പോലെ, ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് കാണാം ചുറ്റിലും. അല്ലെ ? നമ്മൾ പഠിച്ചെടുക്കുന്നത് നമുക്ക് മറ്റൊരാളിൽ പ്രയോഗിക്കാം, അല്ലെങ്കിൽ മറ്റൊരാളെ അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കാനാകും.

പക്ഷെ അത് പോലെയല്ല, ഹിപ്‌നോതെറാപ്പി. അതൊരു ട്രീറ്റ്മെന്റ് ആണ്. സ്വയം ചികിൽസിക്കുവാനും (self hypnosis), മറ്റുള്ളവരെ ട്രീറ്റ് ചെയ്യാനും നമുക്ക് കഴിയും. പഠിക്കുമ്പോൾ സെൽഫ് ഹിപ്നോസിസ് വഴി ആദ്യം മാറ്റം വരുന്നത് നമുക്കുള്ളിൽ തന്നെയാണ്. നമ്മുടെ ചിന്തകൾ, നമ്മുടെ സ്വഭാവരീതികൾ, നമ്മുടെ കാഴ്ച്ചപ്പാടുകൾ. നമുക്കുള്ളിലെ ഭയം, സങ്കടങ്ങൾ, കുട്ടിക്കാലത്തെ ട്രോമാ (inner child trauma), ഭാവിയെ കുറിച്ചുള്ള അനാവശ്യ ചിന്തകൾ (overthinking).

അങ്ങനെ നിത്യജീവിതത്തിലെ സന്തോഷങ്ങളിൽ നിന്നും നമ്മെ തടഞ്ഞു നിർത്തുന്ന ഒട്ടനവധി ബ്ലോക്കുകൾ. നമ്മുടെ ചിന്തകൾ (autosuggestion) നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുമ്പോൾ നാം ആഗ്രഹിക്കുന്ന ദിശയിലേക്കു സ്വാഭാവികമായും തടസ്സമേതുമില്ലാതെ നമുക്ക് മുന്നേറാൻ കഴിയും. അതായത് നമ്മുടെ ആറ്റിറ്റ്യുഡ് change ആകുമ്പോൾ നമ്മൾ ഈ ലോകത്തെ കാണുന്നത് മറ്റൊരു വിധത്തിലാകും, നമുക്ക് സഹായകമാകും വിധം. അത് ജീവിതത്തിൽ അന്നു വരെയുള്ള തലവിധി മാറ്റും.നമുക്കുള്ളത് അല്ലേൽ നമ്മുടെ കയ്യിലുള്ളത് മാത്രമാണ് നമുക്ക് മറ്റുള്ളവർക്ക് കൊടുക്കാനാകുന്നത്. അതാണ് ഹിപ്നോസിസ് നമുക്കുള്ളിൽ ആദ്യം changes വരുത്തുകയും, ആ സന്തോഷവും, സമാധാനവും നമുക്ക് മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാനും നമ്മെ പ്രാപ്തരാക്കും.

പക്ഷെ തീർച്ചയായും ഹിപ്നോസിസ് വഴി നിങ്ങളുടെ ബ്ലോക്കുകൾ നീങ്ങും. നിങ്ങളുടെ Thoughts, Feelings, Emotions & Attitude. അത് വഴി നിങ്ങളുടെ ജീവിതവും!! TSSR COUNCIL അംഗീകൃത Diploma in MEDICAL HYPNOTHERAPY കോഴ്സിനു ജോയിൻ ചെയ്യാം.

Course Benefits & Modules

guided relaxation techniques

behavioural and emotional change

stress and anxiety management

personal growth and self-awareness

Get in touch with me